sndp

കൊച്ചി​: എസ്.എൻ.ഡി​.പി​. യോഗം പൊന്നുരുന്നി​ വെസ്റ്റ് ശാഖാ കുടുംബസംഗമം യോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി പി.കെ.സുനിൽ, പൊന്നുരുന്നി എസ്.പി.സഭാ പ്രസിഡന്റ് സി.എം.പുരുഷോത്തമൻ, വനിതാസംഘം പ്രസിഡന്റ് അംബിക റാംജീവൻ തുടങ്ങിയവർ സംസാരിച്ചു.