പള്ളുരുത്തി: പബ്ലിക് ലൈബ്രറിലെ പെട്ടിയിൽ നിക്ഷേപിച്ച മരുന്നുകൾ പള്ളുരുത്തി കച്ചേരിപ്പടി ആശുപത്രിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന പാലീയേറ്റീവ് കെയർ യൂണിറ്റിന് കൈമാറുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ ഏല്പിച്ചു .പാലീയേറ്റീവ് കെയറിലെ രോഗികളുടെ ചികിത്സയ്ക്കായി മരുന്നുകൾ കൈമാറും. ഉപയോഗിക്കാതെ വരുന്ന മരുന്നുകൾ പെട്ടിയിൽ ഇടണമെന്ന് ലൈബ്രറി ഭാരവാഹികളായ വി.പി. ശശി, ടി.കെ സുധീർ, കെ.ആർ. തുളസിദാസ് എന്നിവർ അഭ്യർത്ഥിച്ചു.