മട്ടാഞ്ചേരി: കൊച്ചി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരത്തിന് കരുവേലിപ്പടി ടാഗോർ ലൈബ്രറി അർഹമായി. പുസ്തക വിതരണത്തിന് പുറമെ വിവിധ മേഖലകളിൽ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. അമരാവതി യു.പി. സ്കൂളിൽ നടത്തിയ കൊച്ചി താലൂക്ക് സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ജോൺ ഫെർണാണ്ടസ് പുരസ്കാരം നൽകി. ഇത് അഞ്ചാം തവണയാണ് ടാഗോർ ലൈബ്രറിക്ക് താലൂക്കിലെ മികച്ച ലൈബ്രറി പുരസ്കാരം ലഭിക്കുന്നത്.