തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര മന്ദിരത്തിൽ (എമ്പ്രാന്മഠം) ഉപനയനം കഴിഞ്ഞ തുളു ബ്രാഹ്മണ ബാലന്മാർക്കായുള്ള വേദമന്ത്ര പഠന ശിബിരത്തിന് തുടക്കം. മുഖ്യ യോഗ പുരോഹിതൻ നാരായണഭട്ടർ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് എസ്. ശ്രീനിവാസൻ അദ്ധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ കെ.ആർ. ബാലചന്ദ്രൻ, യോഗം വൈസ് പ്രസിഡന്റ് എച്ച്. ഗോവിന്ദൻ, കൃഷ്ണ ജി. റാവു, ക്ലാസുകൾ നയിക്കുന്ന ഭരത് ഭട്ടർ എന്നിവർ സംസാരിച്ചു. യോഗം ട്രഷറർ കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി സതീശൻ, കമ്മിറ്റി അംഗങ്ങളായ സാവിത്രി നരസിംഹൻ, എസ്.ജെ. മുരളീധരൻ, കൃഷ്ണ കുമാർ തുടങ്ങിയവർ പങ്കെടുത്തു.