ആലുവ: എടയപ്പുറം ഞാറ്റുവീട്ടിൽ ഫാമിലി അസോസിയേഷൻ 13-ാം വാർഷികം ആലുവ ശ്രീനാരായണ ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. അസോ. സെക്രട്ടറി എൻ.എ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജൻ, അസോ. പ്രസിഡന്റ് എൻ.എൻ. രജികുമാർ, എൻ.പി. രഗനേഷ്, എൻ.പി. രഹ്ന, ബിന്ദു രഘു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു.