കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗെയിഡൻസ് ക്ലാസും സിവിൽ സർവീസ് പരീക്ഷയിൽ 220-ാം റാങ്ക് കരസ്ഥമാക്കിയ അഡ്വ. അനഘ കെ. വിജയിനെ ആദരിച്ചു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. രാജൻ, വനിതാസംഘം സെക്രട്ടറി ലീല പരമേശ്വരൻ, യുവജന സംഘം പ്രസിഡന്റ് ടി.എസ്. അംജിത്ത്, അഡ്വ. അനഘ കെ. വിജയ് എന്നിവർ സംസാരിച്ചു. കരിയർ കൺസൽട്ടന്റ് വി.കെ. കൃഷ്ണകുമാർ ക്ലാസെടുത്തു.