ആലുവ: കൊച്ചി സർവകലാശാല എൻ. എസ്. എസ് യൂണിറ്റിന്റെ ഒരാഴ്ചത്തെ സഹവാസ ക്യാമ്പ് നൊച്ചിമാ ഗവ.ഹൈ സ്‌കൂളിൽ ആരംഭിച്ചു. സ്‌കൂൾ ഒഫ് എൻജിനി​യറിംഗിലെ 41 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും പങ്കെടുക്കുന്നുണ്ട്. നാലാം ദിവസം നിർമ്മിച്ച മൾട്ടി ഫ്രഗ്‌നൻസ് ലോഷൻ എടത്തല പഞ്ചായത്തംഗം അഫ്‌സൽ കുഞ്ഞുമോൻ വാളന്റി​യർ സെക്രട്ടറിമാരായ നെജ്മൽ, ഇന്ദുലേഖ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സീനിയർ വോളന്റീർ ഗോകുൽ ശശികുമാർ, അദ്ധ്യാപകരായ ഡോ. ജയന്തി എസ്. പണിക്കർ, പി.എസ്. മിത്ര എന്നിവർ സംസാരിച്ചു.