കൊച്ചി: കൊച്ചി നഗരസഭയുടെ സാംസ്‌കാരിക സംരംഭമായ ആർട്ട്‌സ് സ്‌പേസ് കൊച്ചിയുടെ ഭാഗമായി നടക്കുന്ന 'അനോമി-അനിമ' കലാ പ്രദർശനം ഇന്നുമുതൽ 27 വരെ മഹാകവി ജി മെമ്മോറിയൽ കൾച്ചറൽ സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേയർ എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കലാ പ്രദർശനത്തിൽ പി.വി. നന്ദൻ, വി.ജെ. റോബർട്ട്, ടി.കെ. അനിത, ബി.എസ്. അനു, സത്യഭാമ, കെ.കെ. സതീഷ്, ജഗേഷ് എടക്കാട്, എംസി. ധന്യ, അഖിൽ മോഹൻ, കെ.എസ്. പ്രകാശൻ, ഷിനോജ് ചോറൻ, വി.സി. ശ്രീജിത്ത്, പി.എ. സജീഷ്, സനുൽ കുട്ടൻ, സുനീഷ് ചൊവ്വന്നൂർ, വിപിൻ കെ. നായർ, സീയെം പ്രസാദ്, സജിത്ത് പുതുക്കലവട്ടം എന്നിവരുടെ ചിത്രങ്ങളാണുള്ളത്.