as
പീപ്പിൾ ചോയ്സ് ക്രിക്കറ്റ് ലീഗിൽ വിജയികളായ മൈറ്റി ഇലവന് പി.വി. ശ്രീനിജൻ എം.എൽ.എ ട്രോഫി വിതരണം ചെയ്യുന്നു . പീപ്പിൾ ചോയ്സ് എം.സി എം.ഡി . വി.എ. അശ്വിൻ സമീപം

കോലഞ്ചേരി : കോലഞ്ചേരി പ്രസ് ക്ളബ് സംഘടിപ്പിച്ച പീപ്പിൾ ചോയ്‌സ് കോലഞ്ചേരി പ്രഥമ ക്രിക്കറ്റ് ലീഗിൽ കിഴക്കമ്പലം മൈറ്റി ഇലവൻസ് ചാമ്പ്യൻമാരായി. പെരുമ്പാവൂർ വെൽ കെയർ മെഡിക്കൽസ് റണ്ണറപ്പായി. മികച്ച താരമായി എം.എൻ.സി.സി ഓടക്കാലിയുടെ രാജ്കുമാറിനെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് എബ്രാഹം അദ്ധ്യക്ഷനായി. പീപ്പിൾ ചോയിസ് ഗ്രൂപ്പ് എം.ഡി വി.എ. അശ്വിൻ, ജൂബിൾ ജോർജ്, എം. എം. പൗലോസ്, എം.വി. ശശിധരൻ, എൻ.കെ. ജിബി എന്നിവർ സംസാരിച്ചു.