cartoon

കൊച്ചി: തിരഞ്ഞെടുപ്പുകാലത്തെ രസകരമായ കാർട്ടൂണുകളുടെ പ്രദർശനമേള ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കും. മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
കോട്ടയം, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ അനുഭവങ്ങൾ പങ്കുവയ്ക്കും. പത്രങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും കേരള കാർട്ടൂൺ അക്കാഡമി അംഗങ്ങൾ വരച്ച 75 കാർട്ടൂണുകളാണ് പ്രദർശിപ്പിക്കുക.
മറ്റന്നാൾ അഞ്ചിന് കാർട്ടൂണിസ്റ്റ് പി. രവീന്ദ്രൻ അനുസ്മരണ സമ്മേളനം നടക്കും. പി. രവീന്ദ്രന്റെ തിരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനം ഉണ്ടാവും. ഡോ. സെബാസ്റ്റ്യൻ പോൾ പ്രസംഗിക്കും.