mgu

കൊച്ചി: കോട്ടയം മഹാത്മാഗാന്ധി സർവകലാശാല തേവര സേക്രഡ് ഹാർട്ട്‌ കോളേജിൽ സംഘടിപ്പിച്ച അഖിലേന്ത്യാ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ എം.ജി യൂണിവേഴ്‌സിറ്റി ചാമ്പ്യൻമാരായി. ഫൈനലിൽ പെരിയാർ യൂണിവേഴ്‌സിറ്റിയെ (34-28)തോല്പിച്ചാണ് ആതിഥേയർ ജേതാക്കളായത്. ലൂസേഴ്‌സ് ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ തോല്പിച്ച് (33-27) പഞ്ചാബ് യൂണിവേഴ്‌സിറ്റി ചണ്ഡിഗഡ് മൂന്നാം സ്ഥാനംനേടി. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്ലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഡോ. കെ.എം. സുധാകരൻ, ഫാ. വർഗീസ് കാച്ചപ്പിള്ളി, ഡോ. ബിനുജോർജ് വർഗീസ്, ഫാ. ഡോ. സെബാസ്റ്റ്യൻ ജോൺ, ഡോ സന്ദീപ് സണ്ണി, ഡോ. കെ.എം തോമസ്, ഡോ. അജിത്‌ മോഹൻ എന്നിവർ സംസാരിച്ചു.