മൂവാറ്റുപുഴ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ മുടവൂർ രാജീവ് ഗാന്ധി ക്ലബ് വഴി 50 ശതമാനം സാമ്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്ന ആറാം ഘട്ടത്തിലെ 26 ലാപ്ടോപ്പിന്റെ വിതരണോ ദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ റീന സജി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, അനിൽ പി.എ,എൽദോസ് ഇ.എം, വിൽസൻ കെ.വി, ശ്രീധരൻ കക്കാട്ടുപാറ, തമ്പി ജോർജ്ജ്,, ജയൻ പച്ചേലിത്തടം, ബിജു കെ. ആന്റണി​,സാജു തോമസ് എന്നിവർ സംസാരി​ച്ചു