കൊച്ചി: കേരളകോൺഗ്രസ് (ബി) ജില്ലാ നേതൃയോഗം സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ, ഔസേപ്പച്ചൻ, വി.ടി. വിനീത്, മോഹനൻ, സേവ്യർ കല്ലുവീട്ടിൽ, ഭാസ്‌കരൻ മാലിപ്പുറം, ബേബി പൗലോസ്, ടി.കെ. കുഞ്ഞപ്പൻ, വിജയൻ, അനിൽകുമാർ, മരിയ വിൻസെന്റ്, കെ.എസ്. ബിജു, സുധീഷ് മണി, സുബൈർ, ജോയ് ചാക്കോ,സി.കെ. ബഷീർ എന്നിവർ സംസാരിച്ചു.