marathon

വൈറ്റില: പൊന്നുരുന്നി ഗ്രാമീണ വായനശാല മിനി മരത്തൺ എറണാകുളം ട്രാഫിക് (ഈസ്റ്റ്) അസി. പൊലീസ് കമ്മിഷണർ ഷീൻ തറയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. വി. ആർ. വിഷ്ണു , കെ. യു .ഹരികൃഷ്ണൻ, എ. വി .വിനീത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ മിഷേൽ ജിനോ, റാണി സലീഷ്, കുട്ടികളിൽ
ഓം വിപിൻ, സെറാ മറിയ മുതിർന്ന പൗരന്മാരിൽ കെ.എ. ജോസഫ്, കെ.ജി. സത്യൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. വിജയികൾക്ക് ഡോ. ജോർജ് വർഗീസ്, ദിപിൻ ദിലീപ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.