കാക്കനാട്: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് 1587 -ാം നമ്പർ ശാഖാ മന്ദിരത്തിന്റെ നാലാം ഘട്ട നിർമ്മാണം പൂർത്തിയായി. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ മന്ദിര സമർപ്പണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. 1971 ൽ സ്ഥാപിതമായ ശാഖയുടെ മന്ദിരം 2010 ൽ നിർമ്മാണം തുടങ്ങി 2015, 2018, 2022 വർഷങ്ങളിൽ ഒന്നും രണ്ടും മൂന്നും നിലകളുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ബിജു പി.കെ., പ്രശാന്ത് അമ്പാടി, എൻ.ആർ. അശോകൻ, ഷാൽവി ചിറക്കപടി, പ്രദീപ് പോട്ടെശേരി, റ്റി.എം. വിജയകുമാർ, പ്രവീൺ കെ. ബി., പി.എൻ. ചന്ദ്രൻ, കെ.ആർ. സുനിൽ, ലാലൻ വിടാകുഴ, സി.സി. വിജു, എൻ.ആർ. ഷാജി, എൽ. സന്തോഷ്, വിനോദ് വേണുഗോപാൽ, എം.ഡി. അഭിലാഷ്, സി.വി. വിജയൻ, ഉദയൻ പൈനാക്കി, വി.ടി. ഹരിദാസ്, കെ.എൻ. രാജൻ, അഭിലാഷ് മാണികുളങ്ങര, മഹേഷ് എ. എം. എന്നിവർ സംസാരിച്ചു.