കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ് പരിധിയിൽ വരുന്ന അർത്തി- മന വേലി ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് റോഡിലേക്ക് വീണു. കഴിഞ്ഞ ഒന്നര വർഷമായി തർന്ന് നിന്നിരുന്ന ഭിത്തിയുടെ കരിങ്കലുകളും പിന്ത് ബീമുമാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നിലം പൊത്തിയത്. യാത്രാക്കാർ ഇലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഇവിടം വഴി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ശബരിമല തീർത്ഥാടകരുടെ യാത്രാവാഹനം നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ചതോടെയാണ് വിള്ളൽ രൂപപ്പെട്ടത്. നിരവധി തവണ വാർഡ് അംഗം എം.എം. ബഷീർ പൊതു മരാമത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയം - എറണാകുളം സഞ്ചാരത്തിന് ഏറ്റവും എളുപ്പവഴിയായതിനാൽ റോഡിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.
സംരക്ഷണഭിത്ത് പൂർവ സ്ഥിതിയാലാക്കിയില്ലെങ്കിൽ വൻ അപടമുണ്ടാകാനാണ് സാദ്ധ്യത്. അധികൃതർ ഉടൻ നടപടി സ്വീകരിക്കണം
എം.എം. ബഷീർ
വാർഡ് അംഗം
ആമ്പല്ലൂർ ഗ്രാമപഞ്ചാ.