കൊച്ചി: ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആർ ആൻഡ് ഡി(ഇന്ത്യ) ബംഗളൂരിൽ പുതിയ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ തുറന്നു.ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾക്കും പവർ ഉൽപന്നങ്ങൾക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ഗവേഷണ, വികസന സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി ഈ കേന്ദ്രം സഹകരിക്കും. 2050ഓടെ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളിലും കോർപ്പറേറ്റ് പ്രവർത്തനങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ആഗോള ലക്ഷ്യം ഹോണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ ബിസിനസിൽ 2040ഓടെ എല്ലാ ഉത്പന്നങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.