മുംബൈ; സമ്മർക്കാല പ്രചരണത്തിന്റെ ഭാഗമായി സ്‌കോഡ ഓട്ടോ ഇന്ത്യ എല്ലാ ഷോറൂമുകളിലും സർവീസ് ക്യാമ്പുകൾ തുടങ്ങുന്നു. ജൂൺ 30 വരെ നീളുന്ന സർവീസ് ക്യാമ്പിൽ വിവിധ സർവീസുകൾക്കുംമികച്ച ഇളവുകൾ ലഭിക്കും. മൂല്യ വർദ്ധിത സേവനങ്ങൾക്ക് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. സെറാമിക് കോട്ടിംഗ് പോലുള്ളവയ്ക്ക് 30 ശതമാനം ഇളവുണ്ട്. ജലം ലാഭിച്ചു കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ ഡ്രൈ വിഷിന് 20 ശതമാനമാണ് കിഴിവുണ്ട്. റോഡ് സൈഡ് അസിസ്റ്റൻസിന് സാധാരണ നിരക്കിൽ നിന്ന് 20 ശതമാനം കുറവായിരിക്കും.
സ്‌കോഡയുടെ ' ഹ്യൂമൻ ടച്ച്' തത്വശാസ്ത്രത്തിലൂന്നിയുള്ള സമീപനങ്ങളുടെ ഭാഗമാണ് കാലാകാലങ്ങളിൽ കമ്പനി പ്രഖ്യാപിക്കുന്ന പൊതുജന സൗഹൃദ പരിഷ്‌കാരങ്ങളും ഓഫറുകളുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബ പറഞ്ഞു. റാപ്പിഡ്, ഒക്ടാവിയ, യെതി, കുഷാഖ്, സ്ലാവിയ, കോഡിയാക് എന്നീ ബ്രാൻഡുകൾക്കെല്ലാം സമ്മർ ക്യാംപയിൻ ഓഫർ ബാധകമാണ്.