കൊച്ചി: മോട്ടറോള പുതിയ മോട്ടോ ബഡ്‌സ്, മോട്ടോ ബഡ്‌സ് പ്ലസ്, ഇയർബഡ്‌സുകൾ പുറത്തിറക്കി. സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്‌സ് പ്ലസിൽ ശബ്ദ നിലവാരംഅളക്കുന്ന ആ്ര്രകീവ് നോയ്‌സ് ക്യാൻസലേഷൻ, ഇക്യു ട്യൂണിംഗ്, ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ എന്നിവയുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്ത് ഇയർബഡുകൾക്ക് 8 മണിക്കൂർ വരെയും കെയ്‌സ് ബാറ്ററി ബാക്കപ്പിൽ 42 മണിക്കൂർ വരെയും ചാർജ് നിൽക്കും.10 മിനിറ്റ് ചാർജിൽ നിന്ന് 3 മണിക്കൂർ വരെ ബാക്കപ്പ് നൽകുന്ന ഫാസ്റ്റ് ചാർജിംഗുമുണ്ട്. മോട്ടോ ബഡ്‌സ് പ്ലസിന് വയർലെസ് ചാർജ്ജിങ്ങുമുണ്ട്. ഡോൾബി അറ്റ്‌മോസ്, ഡോൾബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാൻസലേഷനും 3.3കെഹേർട്‌സ് വരെ അൾട്രാവൈഡ് നോയ്‌സ് ക്യാൻസലേഷൻ ഫ്രീക്വൻസി റേഞ്ചും, ആംബിയന്റ് നോയ്‌സ്, വാട്ടർ റിപ്പല്ലന്റ് എന്നീ പ്രേത്യകതകളും പുതിയ ഇയർബഡ്‌സിനുണ്ട്.