y

തൃപ്പൂണിത്തുറ: മാൻപവർ സർവീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായി അജിത് വിജയൻ (പ്രസിഡന്റ്), ടി.ആർ. ബാബു, കെ.എം. ഓമന (വൈസ് പ്രസിഡന്റ്), എൻ.കെ. അശ്വതി (ജനറൽ സെക്രട്ടറി), വി.പി. മീന, സി.എ. ജോഷി, എ.എം. ജൈലാനി, ട്രീസ ഷാലി, ചിപ്പി മാത്യു (സെക്രട്ടറിമാർ) പി.എസ്. വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ഡി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബാബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ബിനു ബേബി, ജോക്കബ് തൊഴുപ്പാടൻ, ട്രഷറർ പി.വി. രഞ്ചൻ, ബിന്ദു രാജൻ, ഇ.ആർ. രമേശൻ, മഞ്ചു മനീഷ് എന്നിവർ പ്രസംഗിച്ചു.