ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ സി.ബി.എസ്.ഇ 10,12 ക്ളാസ് പരീക്ഷകളിൽ വീണ്ടും നൂറുമേനി വിജയം നേടി. 10 -ാം ക്ളാസ് പരീക്ഷയെഴുതിയ 92 പേരും 12 -ാ ക്ളാസ് പരീക്ഷയെഴുതിയ 60 പേരും ഉപരിപഠന യോഗ്യത നേടി.
12 ക്ലാസ് പരീക്ഷയെഴുതിയ 60 പേരിൽ 21പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. 31 കുട്ടികൾ ഡിസ്റ്റിംഗിൻഷനും 8 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 6 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. സയൻസ് വിഷയത്തിലെ അമിത് പ്രേം 97.2 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പറായി. അമിത് പ്രേമിന് പുറമെ സാഹിൽ സാബിത്, ഇബിഷി, ലക്ഷ്മി സജീവ്, മാളവിക രാജ്, നിഹാരിക പ്രസാദ് എന്നിവരുമാണ് എ വൺ നേടിയത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 92 വിദ്യാർത്ഥികളിൽ 31 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. 43 പേർക്ക് ഡിസ്റ്റിംഗിൻഷനും 18 പേർക്ക് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 10 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. ഹിബ അഷ്രഫ് 98.4 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പറായി. ഹിബ അഷ്രഫിന് പുറമെ ടെനിൻ കെ. സജീവ്, അന്ന എൽദോസ്, ടെലിൻ മേരി ദിലീഷ്, ഫാത്തിമ സമ്രീൻ, എ.എസ്. നിഹാൽ, സി.ജെ. നന്ദന, ധ്യാൻ കൃഷ്ണ, അനഘ എസ്. കർത്ത, കെ.ആർ. അശ്വിൻരാജ് എന്നിവർക്കും എ വൺ ലഭിച്ചു.