മൂവാറ്റുപുഴ : കേരള സർക്കാർ അംഗീകാരത്തോടെ ഫാഷൻ ഡിസൈനിംഗ് സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി വിദ്യാർഥിനികൾക്ക് 2 വർഷത്തെ ഫാഷൻ ഡിസൈനിംഗ് കോഴ്സ് സൗജന്യമായി പഠിക്കാം സ്റ്റൈഫന്റോടെ. മൂവാറ്റുപുഴ കെ. എം ജോർജ് മെമ്മോറിയൽ സ്ക്കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗി​ൽ നടത്തുന്ന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പി.എസ്.സി അംഗീകാരത്തോടെ ഉള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കെ ടെറ്റ് എഴുതി അദ്ധ്യാപന മേഖലയിലും അവസരങ്ങൾ കണ്ടെത്താൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് ,9961215497