മൂവാറ്റുപുഴ: നിർമല കോളേജിലെ ഫിസിക്സ് വിഭാഗം സയൻസിലെ കൗതുകങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പഠന കളരി ഒരുക്കുന്നു. 15,16,17 തീയതികളിൽ കോളേജിലെ വ്യത്യസ്ത ലാബുകളിലാണ് പഠന കളരിയുടെ വേദി തയ്യാറാക്കിയിരിക്കുന്നത്. ഫിസിക്സ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് , ഇന്റർനെറ്റ് നിയന്ത്രണ സാങ്കേതിക വിദ്യ എന്നിവയിൽ കൗതുകമുണർത്തുന്നതിനായാണ് കളരി. സ്വയം പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും ഹോബി സർക്യൂട്ടുകൾ നിർമിക്കുന്നതിനും കുട്ടികളെ കളരിയിലൂടെ സജ്ജരാക്കുമെന്ന് കോഓർഡിനേറ്റർ ഡോ. ബോണി സാമുവൽ പറഞ്ഞു. ഫോൺ​: 6238066868