
കാക്കനാട്: അന്താരാഷ്ട്ര സസ്യാരോഗ്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തി. ചിത്രരചനയ്ക്ക് നിവേദ്യ, ശാശ്വതി (ഭവൻസ് വരുണ) എന്നിവർ ഒന്നും മൂന്നും സ്ഥാനവും അശ്വിക നായർ (കേന്ദ്രീയ വിദ്യാലയ എൻ.എ.ഡി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഷബാൻ, മാധവ് (ഭവൻസ് വരുണ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും അശ്വിക നായർ (കേന്ദ്രീയ വിദ്യാലയ എൻ.എ.ഡി)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേന്ദ്രം മേധാവി മിലു മാത്യു, അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ സുബിത പി.ആർ. എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.