കാക്കനാട്: മാസങ്ങൾ പിന്നിട്ടിട്ടും വേതനം നൽകാത്തത് റേഷൻ വ്യാപാരികളോടുള്ള നീതികേടാണെന്ന് കെ.ആർ.ഇ.എഫ് (എ.ഐ.ടി.യു.സി) എറണാകുളം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ആറു വർഷമായി വേതന പാക്കേജ് പുതുക്കിയിട്ടില്ല. പ്രസിഡന്റ് കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. സജി ലാൽ, ജനറൽ സെക്രട്ടറി പ്രിയൻ കുമാർ, ട്രഷറർ മുണ്ടുകോട്ടയ്കൽ സുരേന്ദ്രൻ, എ. ഷംസുദീൻ, സി.എച്ച്. ബഷീർ, അരുൺ കുമാർ, കെ.കെ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി എ. ഷംസുദ്ദീൻ, സെക്രട്ടറിയായി കെ.കെ. ഗോപകുമാർ എന്നിവരെ തിരഞ്ഞെടുത്തു.