g

ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ അഞ്ചാം വാർഷികാഘോഷം ബോധി ഫെസ്റ്റിന് സമാപനം. സാഹിത്യസംഗമം കവിയും ചിത്രകാരനുമായ അനിൽ മുട്ടാർ ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അദ്ധ്യക്ഷനായി. നാടക, ചലച്ചിത്ര രചയിതാവ് ഹേമന്ത്കുമാർ മുഖ്യാതിഥിയായിരുന്നു. വായനശാലാ സെക്രട്ടറി പ്രതീപ് ആദിത്യ, വാർഡ് അംഗം ഷിൽജി രവി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്

എ. കെ. ദാസ്, പ്രസിഡന്റ് സന്തോഷ് കുമാർ പി. പി, എക്സിക്യുട്ടിവ് അംഗങ്ങളായ വി.എൻ മോഹനൻ, ജോൺസൺ തോമസ് എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സര വിജയികൾക്ക് ഹേമന്ത് കുമാർ സമ്മാനദാനം നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങ് അമ്പാടിമല അവതരിപ്പിച്ച സ്വപ്നങ്ങൾ ഉറങ്ങുന്ന വീട് എന്ന നാടകവും അരങ്ങേറി. കൺവീനർ സന്തോഷ് തൂമ്പുങ്കൽ, ജോയിന്റ് സെക്രട്ടറി റീസ അരുൺ എന്നിവർ നേതൃത്വം നല്കി.