പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ബാങ്ക് ഹെഡ് ഓഫീസിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാറും ബാങ്ക് കുറഞ്ഞ നിരക്കിൽ നൽകുന്ന വിദ്യാഭ്യാസ വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ് എ.സി. ശശിധരകുമാറും നിർവഹിച്ചു. ഭരണസമിതിഅംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, ആർ.കെ. സന്തോഷ്, ഉഷ ജോഷി, ലൈജു ജോസഫ്, ആലിസ് ജോസി, ടി.എ. രാമൻ, ഷറീന ബഷീർ, എൻ. ബി. സുഭാഷ്, പി.പി. വിനോദ്, സെക്രട്ടറി ടി.ജി. മിനി എന്നിവർ പങ്കെടുത്തു. പൊതുവിപണിയേക്കാൾ നാൽപത് ശതമാനം വരെ വിലക്കുറവിൽ ബുക്ക്, ബാഗ്, കുട തുടങ്ങിയ പഠനോപകരണങ്ങൾ സ്കൂൾ മാർക്കറ്റിൽ നിന്ന് ലഭിക്കും.