വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം ബാലദദ്ര ഭഗവതിക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച കൊടിമരത്തിൽ തന്ത്രി ശിവപ്രസാദ് കൊടിയേറ്റി. തുടർന്ന് തിരുവാതിര കളിയും മെഗാഷോയും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് പൂമൂടൽ, രാത്രി നാടൻ കലാപരിപാടികൾ, 15 ന് രാത്രി നാടൻ കലാപരിപാടികൾ, 16 ന് വൈകിട്ട് അഷ്ടനാഗക്കളം, രാത്രി നാടൻകലാപരിപാടികൾ , 17 ന് വൈകിട്ട് 4.30 ന് പകൽപ്പൂരം, രാത്രി 9ന് ആറാട്ട്.