പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 18,19 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ പീതാംബാരദീക്ഷ നടന്നു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണന് വൈദികയോഗം യൂണിയൻ പ്രസിഡന്റ് ബിബിൻ ശാന്തി ദീക്ഷ നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിഅംഗം അഡ്വ. പ്രവീൺ തങ്കപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അഖിൽ വിനു, എം.എഫ്.ഐ കോ ഓഡിനേറ്റർ ജോഷി പല്ലേക്കാട്ട്, അഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. ആഷിക്, വി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.