y

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിച്ചു. പോട്ടയിൽ ക്ഷേത്രത്തിന്റെ സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിച്ചത്. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി കെ.കെ. പ്രസാദ് നന്ദിയും പറഞ്ഞു.

തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, എസ്.ഡി.കെ.വൈ പ്രസിഡന്റ് രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം എൽ. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ശാഖാമന്ദിര നിർമ്മാണ ചുമതലക്കാരനായ എൻ.കെ. ഭദ്രനെ മഹാരാജാ ശിവാനന്ദൻ ആദരിച്ചു.

ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീജിത്ത് ശ്രീധർ, എസ്.ഡി.കെ.വൈ സെക്രട്ടറി ശിവൻ കുഞ്ഞ്, എസ്.എൻ.ഡി.പി എരൂർ ശാഖാ പ്രസിഡന്റ് വി.വി. ഭദ്രൻ, എരൂർ നോർത്ത് ശാഖാ പ്രസിഡന്റ് സുനിൽ തോപ്പിൽ, കൊപ്പറമ്പ് ശാഖാ പ്രസിഡന്റ് ശശിധരൻ, നടമ ശാഖാ സെക്രട്ടറി ഷിബു, വനിതാ സംഘം പ്രസിഡന്റ് ആശാ രാജീവ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. സുജിത്, കുമാരിസംഘം പ്രസിഡന്റ് ഭാവന രാജീവ്, വയൽവാരം കുടുംബയൂണിറ്റ് പ്രസിഡന്റ് വി.പി.സോമൻ, ആർ. ശങ്കർ കുടുംബ യൂണിറ്റ് പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ, സഹോദരൻ അയ്യപ്പൻ കുടുബയൂണിറ്റ് പ്രസിഡന്റ് ധന്യബനേഷ് എന്നിവർ സംസാരിച്ചു.