കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും പ്രതിഭാ സംഗമവും നടന്നു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാ മോൾ പ്രകാശ് അനുമോദന പ്രഭാഷണം നടത്തി. ഫാദർ ഏലിയാസ് ജോൺ മണ്ണാത്തിക്കുളം അനുഗ്രഹപ്രഭാഷണം നിർവഹിച്ചു .ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സാജൂ സി. അഗസ്റ്റിൻ നന്ദിയും പറഞ്ഞു.