തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കി ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ. പ്ലസ് ടു പരീക്ഷയിൽ 46 കുട്ടികളിൽ 30 പേർക്ക് ഡിസ്റ്റിംഗ്ഷനും എല്ലാവർക്കും ഫസ്റ്റ്‌ക്ലാസും ലഭിച്ചു. പത്താം തരത്തിൽ പരീക്ഷ എഴുതിയ 34 കുട്ടികളിൽ 26 പേർക്ക് ഡിസ്റ്റിംഗ്ഷനും എല്ലാവർക്കും ഫസ്റ്റ് ക്ലാസും ലഭിച്ചു.