y

മരട്: എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖയിലെ ഗുരുകുലം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ. വി. രഹിമോൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് സുധീരലാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ ദീപാ ബൈജു, ജോ. കൺവീനർ സി.എൻ. കലേഷ് കുമാർ, പി.ഡി. ശരത് ചന്ദ്രൻ, എം.എൻ. പീതാംബരൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. പുതിയ ഭാരവാഹികളായി കെ.വി. സദാനന്ദൻ (കൺവീനർ), എം.എൻ. പീതാംബരൻ (ജോ. കൺവീനർ) എന്നിവരെയും ദീപാ ബൈജു, സി.എൻ. കലേഷ്, ലതാ ശരത്, മിനി ഉദയഭാനു, ശ്രീലത മധു, രഞ്ജിത ബോബി, സുരേഷ് കുമ്പളപള്ളി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.