ആലുവ: സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷകളിൽ തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂളിന് നൂറു ശതമാനം വിജയം. 12 -ാം ക്ലാസ് സയൻസിൽ മുഹമ്മദ് സാഹിൽ സുബൈർ 94 ശതമാനം മാർക്കോടെയും കൊമേഴ്‌സിൽ സിയ അഷ്രഫ് 97 ശതമാനം മാർക്കോടെയും എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലായി പരീക്ഷയെഴുതിയ 32 കുട്ടികളിൽ മുപ്പത് പേർ ഡിസ്റ്റിംഗ്ഷനും രണ്ട് കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി.
പത്താം ക്ളാസിൽ പരീക്ഷയെഴുതിയ 48 കുട്ടികളിൽ 45 പേർ ഡിസ്റ്റിംഗ്ഷനും മൂന്ന് കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
ഫാരിസ് നൗഷാദ്, ഫായിക്ക അഷ്രഫ് എന്നിവർ 98 ശതമാനം മാർക്കോടെയും കിഷൻ മുഹമ്മദ് 95.2 ശതമാനം മാർക്കോടെയും ഫർഹാന ഫാത്തിമ 94.4 ശതമാനം മാർക്കോടെയും എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി.