കൊച്ചി: പച്ചാളം കെ.ഐ. വിശ്വംഭരൻ സ്മാരക ട്രസ്റ്റും കണ്ണച്ചൻതോട് റെസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വിശ്വംഭരൻ മേനക അനുസ്മരണയോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ എം.എച്ച്. ദേവനന്ദ, ജോസഫ് കാമിയോ ലൂയിസ് എന്നിവരെ അനുമോദിച്ചു.
റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ജോസ്, ഫാമിലി കൗൺസിൽ ചെയർമാൻ കെ.വി. പ്രകാശ്, എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, എ. ആർ. മണി, മാധവൻപിള്ള, സരസമ്മ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.