മൂവാറ്റുപുഴ:എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി കോളേജ് തലത്തിലെ വിദ്യാർത്ഥികൾക്കായി വിജയപീഠം വിദ്യാഭ്യാസ ശിലശാല സംഘടിപ്പിച്ചു. വെള്ളൂർക്കുന്നം ശ്രീ കൈലാസം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങ് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെസ്റ്റ് ഡയറക്ടർ, മെന്റർ ടി. രാജേഷ് ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി ഹരിദാസ്, യൂണിയൻ എച്ച്.ആർ. ഫാക്കൽട്ടി എൻ.സി.വിജയകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ സംസാരിച്ചുു. താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കീഴിലുള്ള വിവിധ കരയോഗങ്ങളിൽ നിന്നായി 300 കുട്ടികളും രക്ഷകർത്താക്കളും കരയോഗ ഭാരവാഹികളും പങ്കെടുത്തു. വിജയപീഠം അറിവ് യാത്ര ( വിജ്ഞാന വിനോദ യാത്ര ) 23, 24, 25 തീയതികളിലായി നടക്കുമെന്ന് യൂണിയൻ ഭാരവാഹികളറിയിച്ചു.