പെരുമ്പാവൂർ: സന്യാസിയായിട്ട് പോലും മാതാവിന് കൊടുത്ത വാക്കു പാലിക്കുവാൻ ശങ്കരൻ മാതാവിന്റെ അന്ത്യ സമയത്ത് അവർ ആഗ്രഹിച്ചതു പോലെ എത്തിച്ചേർന്നത് "മാതൃദേവോ ഭവ: എന്ന വാക്യം അന്യർത്ഥമാക്കുന്നതാണന്ന് കാലടി ശൃഗേരി മഠം ഓണററി മാനേജർ റിട്ട. പ്രൊഫ.: സുബ്രമണ്യയ്യർ പറഞ്ഞു.കേരള ബ്രാഹ്മണ സഭ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജീ വി പതിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള ബ്രാഹ്മണ സഭ മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ, ശങ്കര നാമ ഭജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമം. സൗന്ദര്യ ലഹരി, ഭജന എന്നിവ ആലപിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് വി രാമലിംഗം. ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. വെങ്കിടേശ്വരൻ , ട്രഷറർ എൻ.ശിവരാമകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ചോറ്റാനിക്കര ഹരിഹരൻ , കെ.വി. സുബ്രമണ്യൻ , വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പ്രേമമാലിനി , വൈസ് പ്രസിഡന്റ് മാരായ മീനാക്ഷി രാമനാഥൻ , കല്യാണി കൃഷ്ണമൂർത്തി,സംസ്ഥാന സമിതി അംഗം എസ്.ആർ. ലക്ഷ്മി, മുൻ സംസ്ഥാന സെക്രട്ടറി കെ. അന്നലക്ഷ്മി, തൃപ്പൂണിത്തുറ ഉപസഭ വൈസ് പ്രസിഡന്റ് ചിത്രാ ജയറാം , യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് സി.വൈ.സുബ്രമണ്യൻ, സെക്രട്ടറി എസ്. ഗണേഷ്,. വൈസ് പ്രസിഡന്റ് ശങ്കർ ഗണേഷ്, ജോ.. സെക്രട്ടറി എസ് ശ്രീനാഥ്, കാലടി ഉപസഭ സെക്രട്ടറി കെ.എസ്.ശിവരാമകൃഷ്ണൻ, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.