പറവൂർ: ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കൊച്ചി ബ്ലൂസ്പൈകേഴ്സും പുരുഷ വിഭാഗത്തിൽ അങ്കമാലി ഡിസ്റ്റ് കോളേജും ജേതാക്കളായി. ഫൈനൽ വനിതാ വിഭാഗത്തിൽ കാലടി കോളേജിനും പുരുഷ വിഭാഗത്തിൽ കൈതാരം സിക്സേഴ്സിനും രണ്ടാംസ്ഥാനം ലഭിച്ചു. 16 മുതൽ പുത്തൻവേലിക്കരയിൽ നടക്കുന്ന സംസ്ഥാന പുരുഷ -വനിതാ യുത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ തിരഞ്ഞെടുത്തു.