തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പബ്ളി ക് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ശിവഗംഗ സജീവൻ (96.6 ശതമാനം), ജെറോം ഷാജി (95.8 ശതമാനം), ഗംഗ എം. മേനോൻ (95.2ശതമാനം ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.