പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ഇന്ന് നടക്കും. രാവിലെ 6.15 മുതൽ രാത്രി 8.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും. രാവിലെ 10ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകും. 10.15ന് ബിഷപ്പ് ഊട്ടുസദ്യ ആശീർവദിക്കും. ഒരു ലക്ഷത്തിലേറെപ്പേർക്കുള്ള നേർച്ചസദ്യ പാവറട്ടി വിജയന്റെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.