snvhss
നന്ത്യാട്ടകുന്നം എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഫോക്കസ് പോയിന്റ് പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യതനേടിയ വിദ്യാർത്ഥികൾക്കായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ഫോക്കസ് പോയിന്റ് തുടങ്ങി. പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എം.പി. ബിനു, പ്രിൻസിപ്പൽ വി. ബിന്ദു, പി.എൻ. സൂരജ് എന്നിവർ സംസാരിച്ചു. പ്രമോദ് മാല്യങ്കരയും ബിജു വിജയനും ക്ളാസെടുത്തു.