കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ 500-ാം പെന്തക്കോസ്ത തിരുനാൾ ഇന്നാരംഭിക്കും. വൈകിട്ട് 5.30ന് നടക്കുന്ന കൊടിയേറ്റ് കർമ്മം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ നിർവഹിക്കും. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ആന്റൺ ഇലഞ്ഞിക്കൽ സംസാരിക്കും. തിരുനാൾ 19ന് സമാപിക്കും.