തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പത്താം ക്ളാസിൽ തുടർച്ചയായി 22-ാം വർഷവും പന്ത്രണ്ടാം ക്ളാസിൽ തുടർച്ചയായി 13-ാം വർഷവും നൂറു ശതമാനം വിജയം നേടി. പന്ത്രണ്ടാം ക്ളാസിൽ പരീക്ഷ എഴുതിയവരിൽ രണ്ടു പേരൊഴികെ എല്ലാവർക്കും ഡിസ്റ്റിംഗ്ഷനും പത്താം ക്ലാസിൽ പരീക്ഷ എഴുതിയവരിൽ ഒരാളൊഴികെ എല്ലാവരും ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി.