കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സമഗ്ര ഡയബറ്റിക് കേന്ദ്രം ആരംഭിച്ചു. കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ (സി.എസ്.ആർ) ഭാഗമായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി, ആശുപത്രി വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ്, സെക്രട്ടറി അജയ് തറയിൽ, റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡന്റ് വിനു മാമ്മൻ എന്നിവർ സംസാരിച്ചു. പ്രമേഹം കണ്ടെത്താനും നേരത്തെയുള്ള ഘട്ടങ്ങളിൽ പ്രവചിക്കാനും സഹായിക്കുന്ന ആധുനിക രോഗനിർണയ സംവിധാനങ്ങൾ കേന്ദ്രത്തിലുണ്ട്.