metro

കൊച്ചി: മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും വിവിധ യു.പി.ഐ ആപ്പുകൾ വഴിയും പണമടക്കാം. കൊച്ചി വൺ കാർഡും പെയ്‌മെന്റിനായി സ്വീകരിക്കും. കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. മെട്രോയുടെ അർബൻ ട്രാൻസ്‌പോർട്ട് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ടി.ജി.ഗോകുൽ, എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ്സൊസൈറ്റി പ്രസിഡന്റ് എം.ബി.സ്യമന്തഭദ്രൻ, സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി, സൈമൺ ഇടപ്പള്ളി, നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾ ക്രമീകരിക്കുന്നത്.