padam
കിൻഡർ താരാട്ടഴക് സീസൺ 3 ഫാഷൻഷോയിലെ വിജയികൾ ചലച്ചിത്രതാരം അമല പോളിനൊപ്പം

കൊച്ചി: ഗർഭിണികൾക്കായുള്ള കിൻഡർ താരാട്ടഴക് സീസൺ 3 ഫാഷൻഷോയിൽ പാണാവള്ളി സ്വദേശിനി അനിലയ്ക്ക് ഒന്നാംസ്ഥാനം. എറണാകുളം സ്വദേശിനി ഹരിതയ്ക്കാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം ഹരിപ്പാട് സ്വദേശിനി സ്മൃതി കരസ്ഥമാക്കി. ചലച്ചിത്രതാരം അമലാപോൾ വിജയികൾക്ക് കിരീടമണിയിച്ചു. രണ്ടരലക്ഷം രൂപയാണ് ഒന്നാംസമ്മാനം. ഒന്നരലക്ഷവും 50,000 രൂപയുമാണ് യഥാക്രമം മറ്റ് വിജയികൾക്ക് ലഭിച്ചത്.

പ്രമുഖ ഫാഷൻഷോ ഡയറക്ടറും കൊറിയോഗ്രഫറുമായ ദാലു കൃഷ്ണദാസ്, മാദ്ധ്യമ പ്രവർത്തകയും അവതാരികയുമായ ധന്യവർമ്മ, മുൻ മിസ് കേരളയും നടിയും മോഡലുമായ സരിത രവീന്ദ്രനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ. കൊച്ചി കിൻഡർ ആശുപത്രിയും കെ. എൽ. എഫ് നിർമൽ കോൾഡ് പ്രെസ്ഡ് വിർജിൻ കോക്കനട്ട് ഓയിലും സംയുക്തമായാണ് ഫാഷൻഷോ സംഘടിപ്പിച്ചത്.