x

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് അമ്മ ഷീബ ഹൈക്കോടതിയെ സമീപിച്ചു. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തണമെന്നും ഹർജിയിൽ പറയുന്നു.

പ്രതികളുടെ പങ്ക് സി.ബി.ഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ വ്യക്തമാണ്. റാഗിംഗ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. വൈദ്യസഹായം പോലും നൽകാൻ പ്രതികൾ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.