charles-kappa-
ചാൾസ്

പറവൂർ: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ കാപ്പാ സ്പെഷ്യൽഡ്രൈവിൽ മൂന്നുപേരെ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് പുളിക്കൽ വീട്ടിൽ ചാൾസ് (33), തത്തപ്പിള്ളി തൈക്കൂട്ടത്തിൽ വീട്ടിൽ അനൂപ് (25), വരാപ്പുഴ മുട്ടിനകം കല്ലുങ്കൽ വീട്ടിൽ ദീൻരാജ് (29) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.