padam
ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ റോട്ടറി തൃപ്പൂണിത്തുറ റോയൽ, റോട്ടറി കൊച്ചിൻ ബീച്ച്‌സൈഡ്, ചെല്ലാനം പഞ്ചായത്ത്, വിൻ സെന്റർ, കോസ്റ്റൽ പൊലീസ് എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ലഹരിമുക്ത ചെല്ലാനം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്

കൊച്ചി: ലഹരിമുക്ത ചെല്ലാനം പദ്ധതിയുടെ ഉദ്ഘാടനം ചെല്ലാനം വിൻ സെന്ററിൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സാഗർ നി‌ർവഹിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിൻ സൊസൈറ്റി കോഓർഡിനേറ്റർ ആനി ജോസഫ്, റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി, റോട്ടറി ബീച്ച്‌സൈഡ് പ്രസിഡന്റ് ആർ.ജെ പ്രഹർഷ്, കോസ്റ്റൽ പൊലീസ് ഓഫീസർ ജെസി ജേക്കബ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിക്കേഷൻ മാനേജർ ശാലിനി ജോർജ് പദ്ധതി അവതരിപ്പിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ സനൽ കുമാർ, ജി.ജി.ആർ. വിനോദ് മേനോൻ, ആന്റണി ലൂയിസ്, പ്രോജക്ട് കോഓർഡിനേറ്റർ മഞ്ജു എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ 32.000 യുവജനങ്ങളെ പദ്ധതിയിൽ പങ്കാളികളാക്കും. ഫോർത് വേവ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ റോട്ടറി തൃപ്പൂണിത്തുറ റോയൽ, റോട്ടറി കൊച്ചിൻ ബീച്ച്‌സൈഡ്, ചെല്ലാനം പഞ്ചായത്ത്, വിൻ സെന്റർ, കോസ്റ്റൽ പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.