cheramar
മൂവാറ്റുപുഴയിൽ നടന്ന കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നടന്ന കേരള ചേരമർസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലംപേരൂർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെമിനാർ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യു. ജനാധിപത്യവും ജാതി സെൻസസും എന്ന വിഷയം ഡോ. ടി.എസ്. ശ്യാംകുമാർ അവതരിപ്പിച്ചു.

ഇന്നലെ നടന്ന എംപ്ലോയീസ് പെൻഷണേഴ്‌സ് സമ്മേളനം മൂവാറ്റുപുഴ ടൗൺഹാളിൽ സംഘം ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എബി ആർ. നീലംപേരൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. മോഹൻ ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.

ജോസഫ് വാഴയ്ക്കൻ, ഉല്ലാസ് തോമസ്, അഡ്വ. കെ.എം. സലിം, കെ.സി.എസ് ഭാരവാഹികളായ ഐ.ആർ. സദാനന്ദൻ, തങ്കച്ചൻ, കെ.വി. ബാബു, അജി ആനിക്കാട്, ചന്ദ്രൻ. കെ.എ, എം.കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.